Subscribe

ഒരു ചന്തിയും, ചില വാലന്റൈന്‍സ് ബിസിനസ്സ് ചിന്തകളും

May 06, 2010 By: നട്ടപ്പിരാന്തന്‍ Category: നര്‍മ്മം


2009 ഫെബ്രുവരിയിലാണ് ഞാന്‍ ലോകത്തെ പുതുയുവതയും, പ്രത്യേകിച്ച് കേരളത്തിലെ പുതിയ വിനോദമാധ്യങ്ങളും, ആഭരണശാലകളും 14 ഫെബ്രുവരിയില്‍ ആഘോഷിക്കുന്ന “ചന്തി ദിവസ്”നെ പറ്റി എഴുതിയിരുന്നത്. അതിലെ അന്ത്യന്തം രസകരങ്ങളായ കമന്റുകള്‍ വായിക്കാന്‍ ഇവിടം സന്ദര്‍ശിക്കുക.

ലോകത്തിലെ എല്ലാം റീമേക്ക് ആക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഞാനും എന്റെ ആ പഴയ പോസ്റ്റ്, പുതുക്കി വീണ്ടും പ്രസിദ്ധികരിക്കുകയാണ്. ഫെബ്രുവരി 14-ന് ഈ ലോകം ആഘോഷിക്കുന്ന ഹാപ്പി ചന്തിദിവസ്സിന് വേണ്ടി.

ലോകം വാലന്റൈന്‍സ് ഡേ എന്ന് ആഘോഷിക്കുന്ന ഫെബ്രുവരി 14 ശരിക്കും പ്രണയദിനമെന്നതിലുപരി തീര്‍ത്തും കച്ചവടവല്‍ക്കരിക്കപ്പെട്ട ഏത് ആഘോഷം പോലെയും അതിനെ മുര്‍ദ്ധന്യരൂപമാണ്. അത് കൊണ്ടാണ് കേരളത്തില്‍ ഓണം അല്ലെങ്കില്‍ ക്രിസ്തുമസ്സ് തുടങ്ങിയ ഉത്സവങ്ങളുടെ പവിത്രതയും, നന്മയും മറയുകയും, കേരളത്തിലെ വിനോദമാധ്യമങ്ങള്‍ അവരുടെ സ്പോണ്‍സേര്‍ഡ് പരിപാടികളിലൂടെ യുവതയെ മുറികളില്‍ തളച്ചിടാന്‍ ശ്രമിക്കുകയും ചെയ്യുന്നത്. അത് പോലെ കേരളത്തിലെ മാധ്യമങ്ങള്‍ ഹൈജാക്ക് ചെയ്യുന്നതാണ് വി. റമദാന്‍ ദിനങ്ങള്‍. വിശക്കുന്നവന്റെ വിശപ്പും, പ്രാര്‍ത്ഥനയിലൂടെ ആര്‍ജ്ജിക്കാവുന്ന ഹൃദയവിശുദ്ധിയും മറന്ന് കൊണ്ട്, വെറും കച്ചവടതാല്പര്യങ്ങളും, സമ്പന്നതയുടെ കാപട്യവും, പൊങ്ങച്ചവും നിറഞ്ഞ തീര്‍ത്തും അശ്ലീലപരവും, കേവലം മനം മടുപ്പിക്കുന്നതുമായ “ഫുഡ് ഫെസ്റ്റിവല്‍” ആക്കി ആ വിശുദ്ധ ദിനങ്ങളെ മാറ്റിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ “ഫുഡ് ഫെസ്റ്റിവലിനെതിരെ” ആളുകള്‍ പ്രതികരിക്കുന്നതിലൂടെ ചില നല്ല മാറ്റങ്ങള്‍ വി. റമദാന്‍ ദിനത്തില്‍ ടെലിവിഷന്‍ മാധ്യമത്തിലൂടെ കാണാന്‍ കഴിയുണ്ട്. ആഗോളകുത്തകകളുടെ കാവല്‍ക്കാരും, കുഴലൂത്തുകാരനുമായി മാറിയിരിക്കുന്നു നമ്മുടെ മാധ്യമങ്ങള്‍. അതിലൂടെ ലാഭം മാത്രം കാണുന്ന ഒരു കൂട്ടം കച്ചവടക്കാരും.

പറഞ്ഞു വന്നത് ഈ വരുന്ന വാലന്റൈന്‍സ് ഡേ എന്ന ആഘോഷത്തെക്കുറിച്ചാണ്. കേരളത്തിലെ ബുദ്ധിജീവികള്‍, പുരോഗമനപ്രസ്ഥാനങ്ങള്‍, ചില മുസ്ലിം, ഹിന്ദു മത സംഘടനകള്‍ എല്ലാം വാലന്റൈന്‍സ് ഡേയ്ക്ക് എതിരായി ലേഖനങ്ങളും, ഭീഷണിയും, ഫത്വകളും പുറപ്പെടുവിച്ചത് നമ്മള്‍ക്ക് അറിയാവുന്നതാണ്. എതിര്‍ക്കുന്നവര്‍, ചുവന്ന ബലൂണുകള്‍, ചുവന്ന ടെഡിബിയറുകള്‍, ചുവന്ന റോസുകള്‍ എല്ലാം വില്‍ക്കുന്ന കടകളും, അന്ന് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്ക് നേരെയും, അന്ന് ക്രൌഞ്ചപക്ഷികളായി കൊക്കുരുമിനടക്കുന്ന കാമുകികാമുകന്മാരെയും വളഞ്ഞ് വച്ച് ആക്രമിക്കുന്നതായി നമ്മള്‍ കാണുന്നതാണ്. അത്തരം തീര്‍ത്തും ജനാധിപത്യരഹിതമായ ആക്രമണങ്ങള്‍ ഉപേക്ഷിച്ച് തീര്‍ത്തും നട്ടപ്പിരാന്തന്‍ ശൈലിയില്‍ ഈ ദിവസത്തിനെതിരെ പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കാനാണീ പോസ്റ്റ് പ്രസിദ്ധികരിക്കുന്നത്.

അതിനു മുമ്പ് താഴെ കൊടുത്തിരിക്കുന്ന വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെടുത്തിയുള്ള ചില നട്ടപ്പിരാന്തുകള്‍ പരിശോധിക്കുന്നത് വളരെ രസകരമായിക്കും. ഫെബ്രുവരി 14 വാലന്റേന്‍സ് ഡേ ആണെങ്കില്‍ നവംബര്‍ 14; ശിശുദിനമാണ്. അതായത്. ഫെബ്രുവരി 14 കഴിഞ്ഞ് “ഒമ്പത് മാസം” കഴിയുമ്പോള്‍ നവംബര്‍ 14 ശിശുദിനം വന്നെത്തും. “വാട്ട് ആന്‍ ഐഡിയ  ക്യാന്‍ ചെയ്ഞ്ച് ഔര്‍ ലൈഫ്”

അന്താരാഷ്ടപ്രശസ്തമായ “ഡ്യുറക്സ് കോണ്ടം” കമ്പനിയുടെ കണക്കനുസരിച്ച്, വാലന്റൈന്‍സ് ദിവസത്തില്‍ സാധാരണയില്‍ കൂടുതല്‍ അതായത് 30%-40% കൂടുതല്‍ കോണ്ടം വില്പന നടക്കുന്നുവെന്നാണ് അറിയിപ്പ്.

മറ്റോരു കണ്ടെത്തല്‍, വീട്ടില്‍ വച്ച് നടത്തുന്ന പ്രെഗ്നനന്‍സി ടെസ്റ്റിന്റെ കിറ്റുകള്‍ ഏറ്റവും കൂടുതല്‍ ചിലവാകുന്നത് മറ്റേതെരു മാസത്തേക്കാള്‍ കൂടുതല്‍ മാര്‍ച്ച് മാസത്തിലാണെന്നതാണെന്നതാണ്.

ഇതിലേറെ രസകരമായ മറ്റോരു കണ്ടെത്തല്‍ സെഫിലിസ്, ഗോണോറിയ തുടങ്ങിയ ലൈംഗീക രോഗങ്ങള്‍ക്ക് എതിരായിട്ട് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന വാക്സിനായ “പെനിസിലിന്‍” അവതരിക്കപ്പെട്ടത് ഫെബ്രുവരി 14- 1929 ലാണ്.

അപ്പോള്‍ പറഞ്ഞ് വന്നത്, മുകളില്‍ പറഞ്ഞതൊക്കെ ശരിയാണെങ്കില്‍ എന്തിന് നമ്മള്‍, മടിച്ച് നില്‍ക്കണം, അതായത് ആ വാലന്റെന്‍ അച്ചനെക്കാള്‍ നല്ലൊരു മാതൃക നമ്മുടെ ഭാരതീയ പുരാണത്തില്‍ ഉണ്ട്; മിസ്റ്റര്‍ കാമദേവന്‍. എന്തുകൊണ്ട് നമ്മള്‍ക്ക് ഈ വാലന്റൈന്‍സ് ഡേ, ഭാരതീയവല്‍ക്കരിച്ച് കൊണ്ട് “കാമദേവന്‍ ദിവസ്” എന്നാക്കിക്കൂടാ!!!!!!!!!!!!!!!!


എല്ലാവരും പറയുന്നു ഈ മുകളില്‍ കാണുന്നത് ഹൃദയത്തിന്റെ അടയാളമാണെന്ന്, ഈ രൂപത്തില്‍, ബലൂണുകള്‍, മിഠായികള്‍, ആശംസകാര്‍ഡുകള്‍, ആഭരണങ്ങള്‍ എല്ലാം നമ്മുക്ക് കാണുകയും, അത് വളരെ സന്തോഷത്തോടെ വാങ്ങുകയും അത് സമ്മാനമായി പ്രിയപ്പെട്ടവര്‍ക്ക് നല്‍കുന്ന അനേകരെ നമ്മുക്ക് കാണുകയും ചെയ്യാം.

എന്നാല്‍ ഇത് നമ്മള്‍ കരുതുന്നതുപോലെ വാലന്റൈന്‍ ഡെയുടെ കുത്തകയെന്ന അവകാശപ്പെടുന്ന ഹൃദയമാണോ, അല്ലെങ്കില്‍ പ്രണയത്തിന്റെ ചിഛ്നമായി കരുതപ്പെടുന്ന ഹൃദയമാണോ??????

എന്നാല്‍ ഞാന്‍ പറയുന്നു. അല്ലെങ്കില്‍ താഴെ കാണുന്ന ഈ ചിത്രങ്ങള്‍ പറയട്ടെ……അത് ഹൃദയത്തിന്റെ ചിത്രമല്ല……….മറിച്ച് ഏതോ കലാകാരന്റെ ഭാവനയില്‍ വിരിഞ്ഞ, നല്ല ഭംഗിയുള്ള സ്ത്രീകളുടെ ചന്തിയുടെ കലാപരമായ രൂപമാണെന്ന്. സംശയമുണ്ടോ, നല്ല ചന്തിയുള്ളവര്‍ക്ക് ഒരു നിലക്കണ്ണാടി വച്ച് സ്വയം പരിശോധിക്കാവുന്നതാണ്, അല്ലെങ്കില്‍ സ്വന്തമായി ഭാര്യയുള്ളവര്‍ക്ക് അങ്ങിനെയും പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. ഞാനിപ്പോള്‍ നന്നാവാന്‍ തീരുമാനിച്ചതിനാല്‍ അത്തരം ചിത്രങ്ങള്‍ ഇവിടെ പ്രസിദ്ധികരിക്കുന്നില്ല. അത്രയും സൌന്ദര്യവല്‍ക്കരിക്കുന്നത് വായനക്കാര്‍ക്കും രുചിക്കണമെന്നില്ലല്ലോ.


എന്തായാലും……അത്രയും നമ്മള്‍ കടുപ്പിക്കേണ്ട……….ഈ താഴെ കാണുന്ന കുഞ്ഞുചന്തികളിലൂടെ നോക്കി മനസ്സിലാക്കാം.



കച്ചവടതാ ല്പര്യമുള്ളവര്‍ക്ക് അറിയാം സ്ത്രീകളുടെ ചന്തിയുടെ എമ്പ്ലം വില്‍ക്കാന്‍ ശ്രമിച്ചാല്‍ ആരും വാങ്ങില്ല, ഇനി അത് ലോകമറിഞ്ഞാല്‍ വില്പനയും കുറയുമെന്ന്, മറിച്ച് അ ത് പ്രണയതരളിതമായ ഹൃദയമെന്ന് തെറ്റിദ്ധരിപ്പിച്ച്, ഒരു ജനതയെ കളിപ്പിക്കുന്നു. ഇനി ഈ ചന്തി അത്ര ചീത്ത അവയവമൊന്നുമല്ല. ഏതാണ്ട് ഞാനടക്കമുള്ള 80% ആണുങ്ങളും ഏറ്റവും ഇഷ്ടപ്പെടുന്ന സ്ത്രീകളുടെ മനോഹരമായ, സൌന്ദര്യം തുളുമ്പുന്ന അവയവമാണത്. പക്ഷെ എന്തിന് നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നു.


ഇതാണ് ഹൃദയത്തിന്റെ ചിത്രം………ഇതെങ്ങനെ ഈ ആളുകള്‍ പറയുന്ന തരത്തില്‍ “ലൌ ചിഹ്ന“മായി വരും?


ഇനി എല്ലാവരും പ്രണയചിഛ്നമായി കാണുന്ന പ്രസ്തുത ചിഛ്നം തന്നെ നമ്മുക്ക് പരിശോധിക്കാം. നമ്മള്‍ കണ്ട് പരിചയിച്ച ചില ഇത്തരം ചിത്രങ്ങളില്‍, ഒരു അമ്പ് കാണാം ഈ ചിഹ്നത്തെ തുളച്ച് കയറിയതായി.അതും ചിലത് മുമ്പിലൂടെ തുളച്ച് കയറുന്നു………..ചിലത് പുറകിലൂടെ തുളച്ച് കയറുന്നു………..(എല്ലാവരും കളിയാക്കുന്നത് പോലെ ഇത് ഞങ്ങള്‍ മലപ്പുറം, കോഴിക്കോടന്‍ സ്റ്റൈല്‍ ആണെന്ന് വിചാരിക്കരുത്. കാമസൂത്രത്തിലും, ബൈബിളിലെ പഴയനിയമത്തിലും ഇത്തരം പ്രകടനങ്ങള്‍ ഉള്ളതായി വായിച്ചാലറിയാം)… നിങ്ങള്‍ക്ക് പിരാന്തില്ലെങ്കില്‍ ചിന്തിക്കുക. ഞാന്‍ ഒരു ക്ലൂ തന്നുവെന്ന് മാത്രം. ഒത്തിരി പറയാനുണ്ട് ഇതിനെക്കുറിച്ച് പക്ഷേ…. ഇത്തരം ചിന്തകള്‍ ഞാന്‍ കൂടുതല്‍ എഴുതിയാല്‍ വായനക്കാര്‍ പറയും എനിക്ക് നട്ടപിരാന്ത് അല്ല കാമപ്പിരാന്ത് ആണെന്ന്. ഞാ‍ന്‍ നന്നാവാന്‍ തീരുമാനിച്ചതിനാല്‍ കുടുതല്‍ എഴുതുന്നില്ല.

എന്തായാലും എന്റെ നല്ലവരായ വായനക്കാര്‍ക്കും നല്ല ചന്തിദിനാശംസകള്‍ താഴെ കാണിച്ച ചിത്രത്തിനാല്‍ നേര്‍ന്ന് കൊണ്ട് നിര്‍ത്തട്ടെ. താഴെ കാണിച്ച ചിത്രത്തെക്കാള്‍ എന്ത് നല്ല ആശംസയാണ് ഈ ചന്തിദിനത്തില്‍ നിങ്ങളെ ഞാന്‍ കാണിക്കുക.


അതിനാല്‍…………ജോയിച്ചേട്ടന്‍ ചന്തിയുടെ രൂപത്തിലുള്ള സ്വര്‍ണലോക്കറ്റ് വില്‍ക്കുവാനുള്ള പരസ്യം കാണിക്കുമ്പോഴോ, രാമേട്ടന്‍ ഈ ചന്തി ദിവസത്തില്‍ പുതിയ “വിസ്വസ്ത“ പരസ്യം കാണിക്കുമ്പോഴോ, അല്ലെങ്കി നമ്മുടെ ലാലേട്ടന്‍, “ചന്തി മീന്‍സ് ക്വാളിറ്റി” എന്ന് ചാനലുകളില്‍ “ ചന്തി ദിവസ്/ കാ‍മദേവന്‍ ഡേ” പരിപാടികള്‍ക്കുള്ള പരസ്യം കാണിക്കുമ്പോഴോ………… എനിക്ക് പറയാനുള്ളത്, ഇത്രമാത്രം “നിങ്ങള്‍ സ്വന്തം ചന്തികളില്‍ അഭിമാനിക്കൂ…..”

ചന്തിദിനാംശംസകളോടെ

നട്ടപ്പിരാന്തന്‍.

  • http://www.thichur.blogspot.com എറക്കാടൻ

    എന്തായാലും നിങ്ങൾ ചന്തി വിഷയത്തിൽ PHD എടുത്തിട്ടുണ്ടെന്നാ തോന്നുന്നത്‌. ഇത്ര മാത്രം ഒരു ഗവേഷണം നടത്തിയ നിങ്ങളെ രണ്ടു ചന്തിയും കൂപ്പി തൊഴണം

  • amjith

    ഈ പിരാന്തു വളരെ ഇഷ്ട്ടപെട്ടു. താങ്ങല്കുള്ള അറിവ് പകര്‍ന്നു തന്നതില്‍ നന്ദി. ഇത് പോലെ കൂടുതല്‍ കാര്യങ്ങള്‍ അറിയാമെങ്ങില്‍ പോസ്റ്റ്‌-റ്റുക. ആശംസകള്‍!

  • vinodnair

    kalakiii

  • ചന്തിരമൌലി ;)

    സജുവേട്ടന് ആരോ ചന്തീല് കൈവെഷം കൊടുത്തിട്ടുണ്ട്. അല്ലാണ്ട് ഇങ്ങനേം ണ്ടോ ഒരു ചന്തിക്കഥ? ;)
    സംഗതി ഏതായാലും കലക്കി… :)

  • sunilkrishnan

    ഇതു അന്നേ വായിച്ചതു തന്നെ….വ്യത്യസ്തമായ വീക്ഷണം നന്നായി

  • sainu

    ഈ പിരാന്ത് എവിടെ ചെന്നവസാനിക്കും എന്‍റെ …….

  • http://narayanamangalam.blogspot.com/ Kishorelal Parakkat

    aa chihnathinu ingane oru artham undalle.. ippozha manassil ayathu..
    appo vishu nalil meesamadhavan bhageerathan pillakku kanichathum oru snehachinham aayirikkum alle mashe..

    super post!!

  • sinoj13

    കൊള്ളാം മൊട്ടേ, പലരും കമന്റാറില്ലെങ്കിലും ധാരാളം പേര്‍ വായിക്കാറുണ്ട് ഇത്. എന്തേലും ഒന്നുപറയാതെങ്ങനാ പോകുന്നത്.

  • saradhanilav

    എന്റേത് അല്‍പ്പം കറുത്ത ചന്തിയാണ് , അതുകൊണ്ട് ചന്തി ദിന ആശംസകള്‍ അറിയിക്കുന്നതില്‍ വിരോധമില്ലല്ലോ ..?

  • http://manorajkr.blogspot.com/ manoraj

    ചന്തികൾ എന്ന വിഷയത്തിൽ കേരള യൂണിവേർസിറ്റിയുടെ ഡോക്റ്ററേറ്റിനു ഞാൻ താങ്കളുടെ പേരു നിർദ്ദേശിക്കുന്നു.. ഈ വിഷയത്തിൽ എന്റെ അറിവ്‌ തുലോം പരിമിതമാണെന്ന് അറിഞ്ഞതും ഇപ്പോൾ മാത്രം.. ഇതുവരെ മറിച്ച്‌ ചന്തിച്ചിരുന്നു.. അല്ല.. ചിന്തിച്ചിരുന്നു… സാജുവിന്റെ ഭ്രാന്തൻ ചന്തികൾക്ക്‌ .. അല്ല ചിന്തകൾക്ക്‌ ഹാറ്റ്സ്‌ ഓഫ്‌..

  • http://chithrakarans.blogspot.com/ ചിത്രകാരന്‍

    ലൌ ചിഹ്നമായി നിലവില്‍ കൊണ്ടാടിവരുന്ന ചിത്രം ഹൃദയത്തിന്റേതല്ല എന്ന് വ്യക്തമായി
    സ്ഥാപിക്കുന്ന ചന്തിയെക്കുറിച്ചുള്ള നട്ടപ്പിരാന്താന്റെ ചിന്ത ഉദാത്തമായിരിക്കുന്നു !
    ആ കുരങ്ങിനെ ആസന ചിത്രമാണ് എറ്റവും യുക്തമായ തെളിവ്.
    അസനത്തെക്കുറിച്ചു ചിന്തിക്കുംബോഴും ഹൃദയത്തെക്കുറിച്ച് സംസാരിക്കുന്ന മര്യാദാരാമന്മാരായ
    ജനങ്ങളുടെ കാപട്യത്തെ സഹിക്കാനാകുന്നില്ല അല്ലെ…???
    അസത്യമാണ് ജനപ്രിയം :)

  • sunilpayattuvila

    ചന്തിവളയ്ക്കാതെ ഇങ്ങനെ എഴുതാൻ കഴിയണമെങ്കിൽ അതിനും വേണമൊരു ഉറപ്പുള്ള ചന്തി. താങ്കളുടെ ചന്തിയെ ലോകം അംഗീകരിക്കുന്ന കാലം വരട്ടെ..! ഈ പോസ്റ്റ് മുൻപ് വായിച്ചിരുന്നു. അതിനാൽ ഒരു പുതുമ ഇപ്പൊ തോന്നുന്നില്ല. ബ്ലോഗിന്റെ രൂപമാറ്റം വളരെ നന്നായി. ഇപ്പൊ തികച്ചും പ്രൊഫഷണൽ ആയിട്ടുണ്ട്. എന്റെ എല്ലാ ചന്തിയാശംസകളും..!

  • nadakakkaran

    ചന്തി ചരിത്രം .ഇഷ്ടമയി എല്ലാം കൊണ്ടും ഇതു കണ്ടുപിടിക്കാൻ യോഗ്യന് ബൂലോകത്തിന്റെ പ്രിയപ്പെട്ട നട്ട്സ് തന്നെ

  • Kottottikkaran

    എന്തായാലും വേണ്ടില്ല. ചന്തിപ്പടത്തിനു പേറ്റന്റെടുക്കാഞ്ഞാ മതി…

  • Ashly A K

    കലക്കി മൊട്ടഏട്ടാ..കലക്കി…

  • ഹരി മതിലകം

    സുഹൃത്തേ താങ്കള്‍ക്കു താങ്കള്‍ തന്നെ സ്വയം പേരിട്ട സ്ഥിതിക്ക് അതിനെ പറ്റി ഞാന്‍ പറയുന്നില്ല എന്തായാലും താങ്കളുടെ ചന്തി ഗവേഷണം കൊള്ളാം.ഹൃദയത്തിന്റെ പ്രതികരൂപം മാത്രമാണ് പ്രസ്തുത ചിഹ്നം അല്ലാതെ ഹൃദയം അതു പോലെയാണ് എന്ന് താങ്കള്‍ വിചാരിച്ചത് താങ്കളൂടെ മണ്ടത്തരം എന്നല്ലാതെ എന്തു പറയാന്‍

  • http://rizkuwait.blogspot.com/ റിസ് കുവൈത്ത്

    ചന്തിയുടെ ചന്തത്തെ കുറിച്ചും ചന്തിയുടെ ചതിയെ കുറിച്ചും അചഞ്ചലായി ചന്തി ചലിപ്പിക്കാതെയുള്ള ചിന്തകള്‍ക്ക് ചന്തത്തില്‍ ഒരു ചാന്ത് പൊട്ട്!

  • http://rizkuwait.blogspot.com/ റിസ് കുവൈത്ത്

    ഹൃദയത്തിന്‍റെ പ്രതിരൂപകമോ???? ചന്തിയുടെ പ്രതിരൂപത്തെ ഹൃദയത്തിന്‍റെ പ്രതിരൂപമായി ആരാധിക്കുന്ന താങ്കളെ പോലുള്ളവര്‍ക്ക് “ഒത്ത മുഴുപ്പുള്ള ഒരു ചന്തി”പോലും തിരിച്ചറിയാന്‍ കഴിയുന്നില്ലേ എന്ന് കുണ്ഠിതപ്പെടുന്നു!

  • nattapiranthukal

    ചന്തിപുരാണം വായിച്ച എല്ലാവര്‍ക്കും നന്ദി……… ഇത് ഇഷ്ടപ്പെട്ടവര്‍, ഇതിനെ അംഗികരിക്കുന്നവര്‍ ദയവ് ചെയ്ത് ഇനി മേല്‍ “വാലന്റൈന്‍സ് ഡേ” ആഘോഷിക്കാതിരിക്കുക. ഇത് പ്രചരിപ്പിക്കുക. പ്രിയപ്പെട്ട ഹരിക്ക് എന്റെ തോന്നലുകള്‍ മണ്ടത്തരം ആയി എന്നു തോന്നുന്നുവെങ്കില്‍ ആ മണ്ടത്തരത്തില്‍ ഞാന്‍ സന്തോഷിക്കുന്നു.

  • ചന്തന്‍ ( ചന്തിയുള്ളവന്‍)

    കുണ്ടി എന്നാണോ ചന്തി എന്നാണോ ശരിയായ പദം? അറിവുള്ളവര്‍ പറഞ്ഞുതരും എന്ന് പ്രതീക്ഷിക്കുന്നു..

  • ottavariraman

    ഇരിക്കുന്നിടം കൊണ്ട് ചിരിക്കുന്നിടത് വയ്ക്കാതെടോ !
    എന്നതാണ് ഞാന്‍ അവസാനമായി കേട്ട ചന്തി തമാശ.
    കേരളത്തിന്റെ കപട സദാചാരത്തിന്റെ ഭാഗമായി സാഹിത്യത്തില്‍ വംശനാശ ഭീഷണി നേരിട്ടു പോരുന്ന പദാവലിയില്‍ നിന്ന് ചന്തിയെ തിരഞ്ഞെടുത്തു ലേഖനമെഴുതിയതിനു നന്ദി.
    കുണ്ടി, വളി, കണ്ടി, അണ്ടി, തീട്ടം, തൂറുക എന്നിങ്ങനയുള്ള അധകൃത പദസമ്പത്തിനെ സംരക്ഷിക്കാന്‍ നമ്മള്‍ ബ്ലോഗ്ഗര്‍മാര്‍ മുന്‍കൈ എടുക്കണം എന്ന് ആഹ്വാനം ചെയ്തു കൊണ്ട് എന്റെ അടുത്ത പോസ്റ്റുകളില്‍ മേല്‍ പറഞ്ഞ പദങ്ങള്‍ വാരിവിതറും ഞാന്‍ പ്രഖ്യാപിക്കുന്നു (പിന്നെ…………………………..)

  • ajesh

    Kollam valare nannyirikkunnu ,Vazhalatharamanengilum Paranjathill orupadu karyam undu

  • http://www.kaathikan.blogspot.com/ നേരംപോക്കി

    ചന്തിപ്പുരാണത്തെപ്പറ്റി ചതിയന്‍ ചന്തുവുമായുള്ള ഒരു അഭിമുഖം കൂടി ഉള്‍പ്പെടുത്താമായിരുന്നു. അടുത്ത വര്‍ഷം പ്രതീക്ഷിക്കാമല്ലെ?

  • http://vallikkunnu.blogspot.com/ ബഷീര്‍

    ഫെബ്രുവരി പതിനാലില്‍ തുടങ്ങി നവംബര്‍ പതിനാലില്‍ അവസാനിക്കുന്ന ഒമ്പത് മാസം.. ഈ കണക്കു നന്നേ ഇഷ്ടപ്പെട്ടു.. മുഴുത്ത ഭ്രാന്ത് അല്പം തണുപ്പിക്കണം എന്നുണ്ടെങ്കില്‍ ഇതും വായിക്കാം. വാലന്റൈന്‍ വരുന്നു, ഓടിക്കോ…

  • നന്ദിനിക്കുട്ടീസ്

    നട്ടപ്പ്രാന്താ‍ അപ്പൊ നമ്മുടെ പരിപാവന പ്രണയത്തിനും ഒരു തീട്ടത്തിന്റെ മണമുണ്ടാകുമല്ലൊ………….

  • ConfusedExistence

    പോസ്റ്റ്‌ ഗംഭീരമായിട്ടുണ്ട്.
    അവസാനം കൊടുത്ത പടം അതിഗംഭീരം..ഇത് കണ്ടെങ്കിലും പുങ്കവന്മാര്‍ വലെന്റൈനെന്നും പറഞ്ഞു നടക്കുന്നത് നിര്‍ത്തുമെന്ന് കരുതുന്നു..
    ചന്തിയെ കുറിച്ച് ഇത്രയും ആധികാരികമായി എഴുതണമെങ്കില്‍ താങ്കളും ഒരു ചന്തികുട്ടന്‍ ആയിരിക്കും..
    എന്തായാലും താങ്കളുടെ ബ്ലോഗിന്റെ അടിമുടിയുള്ള മാറ്റം വളരെ നന്നായിട്ടുണ്ട്..ആശംസകള്‍..

  • Thechikkodan

    ചന്തിയെക്കുറിച്ച് ഒരുപാട് ഗവേഷണം നടത്തിയിട്ടുണ്ടല്ലോ… ഇപ്പോള്‍ തോന്നുന്നു ലൗവ്‌ ചിഹ്നം ശരിക്കും ചന്തിയുടെ പ്രതിരൂപം തന്നെയാണെന്ന്, പ്രത്യേകിച്ചും അവസാന ചിത്രം കണ്ടപ്പോള്‍.

    ചന്തിദിനാശംസകള്‍.

  • http://chinnuvintenaadu.blogspot.com/ വീ കെ

    ചന്തിദിനാശംസകൾ നട്ടാപ്പി…!!

  • http://sajithekku.blogspot.com Sajithekku

    കണി കണി കുണ്ടി കണി…….സത്യത്തിന്റെ മുഖം ഒരു ചന്തി പോലെ അല്ലേ മോട്ടെട്ടാ ????????

  • Sabu kottotty

    …..!!!

  • http://sajithekku.blogspot.com/ saji

    കണി കണി കുണ്ടി കണി…….സത്യത്തിന്റെ മുഖം ഒരു ചന്തി പോലെ അല്ലേ മോട്ടെട്ടാ ????????

  • Padayani

    അന്തിചന്തേലൊരുത്തന്‍ ഒരുത്തിയെ
    ചന്തികൊണ്ടൊന്നു തള്ളീ…..
    തള്ളിയ ചന്തിയുമായ് ചേട്ടത്തി
    ചള്ളയില്‍തന്നെ വീണു തെയ്യത്താം …. ചന്തി ദിനാശംസകള്‍

  • jeevankannoth

    nattappiraanthaa …thangalaanu sariyaaya piraanthan. ipozhum sylviya! oh sylviya moothramozhikkunnu ennezhuthiyaal nettichulikkunnavar nammudeyidayilum undennu d h lawrence mukham chulikkunnundaavanam. sthreekalude maarathulla urunda mulakal vaanaranaayirunna kaalathe pirakiloode praveshikkumbol lingikothejanam nalkiyirunna urunda chandikalude ormaykkayulla smarakamaayirikkaam enna desmond morriss nireekshanam koode ippol orthupokunnu. post nannaayitundu. aashamsakal

  • shinumshinu

    നല്ല പോസ്റ്റ്. ഒരായിരം എത്യോപ്യന്‍ ചന്തിദിനാശംസകള്‍…ഡിം…ഡിം….പ്ലക് … പ്ലക്..

  • vivek

    nalla nireekshanam… ningal vishayathinoru puthiya thalam srishtichirikkunnu…

  • 39556987

    നട്ടാപ്പിയേട്ടാ…

    അങ്ങയുടെയും എന്റെയും എല്ലാ സുഹൃത്തുക്കൾക്കും അവരുടെ പ്രേമഭാജനങ്ങൾക്കും ചന്തി ദിനാശംസകൾ നേരുന്നു

  • 39556987

    നട്ടാപ്പിയേട്ടാ..

    അങ്ങേയ്ക്കും അങ്ങയുടെയും എന്റെയും പ്രേമഭാജനങ്ങൾക്കും അവരുടെ സുഹൃത്തുക്കൾക്കും കുഞ്ഞന്റെ ചന്തിദിനാശംസകൾ..!

    ജയ് ചന്തിദിനം..!

  • johnykutty

    ചീട്ടു കളിക്കുമ്പോൾ hearts ഇടാൻ ഇനി എങ്ങനെ പറയണം നട്ടപിരാന്താ…

  • muraleemukundan

    കാന്തിതൻ ചന്തിയിൽ അമ്പുപോൽ ,
    കുന്തം തറക്കുന്ന ബഹുക്കാഴ്ച്ചകൾ !
    ചന്തമുള്ളയീവിവിധമാം ചന്തികൾ ;
    ചിന്തനേയമേവർക്കും; അതുനിശ്ചയം !

  • Sam

    പട്ടിക്കോട്ടു വേണ്ടതാനും പശുവിനെകൊണ്ട് തീറ്റിക്കുകയും ഇല്ല !!!!!

    “എലാവര്‍ക്കും തിമിരം ,നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
    മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു കണ്ണടകള്‍ വേണം…….. “

  • rajivraghavan

    « {]m´m …N´ntb ¸änbpÅ n§fpsS A`n{]mb§Ä  hmbn¨p .Fnç N´ntbmSv,AÊqbtXm¶n..!!!!«vknv…sshInbmsW¦nepw N´n Zn BkwiIÄ

  • rajivraghavan

    നട്ട പ്രാന്താ …ചന്തിയേ പ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ വായിച്ചു .എനിക്കു ചന്തിയോട്‌,അസ്സൂയതോന്നി..!!!!നട്ട്സിന്‌…വൈകിയാണെങ്കിലും ചന്തി ദിന ആശംസകൾ

  • junaith

    ചന്തമുള്ളൊരു സുന്ദരി
    എന്തിനെന്നെ വലച്ചു നീ
    ചന്തമുള്ളൊരു സുന്ദരി
    ചന്തി കാട്ടി വലച്ചു നീ

  • http://mohamedkutty.blogspot.com/ മുഹമ്മദ് കുട്ടി

    ഇസ്റ്റപ്പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ…അതങ്ങനെ പറഞ്ഞാലേ ശരിയാവൂ. ഇഷ്ടപ്പെട്ടു. ആദ്യമായാണ് നട്ടപ്പിരാന്ത് വായിക്കുന്നത്. ഇനിയും വരാം.

  • http://www.Fivezone.com Fivezone

    Fivezone…

    Wonderful blog post, saw on…

  • http://www.flashfactory.com/ Company Website Design

    Company Website Design…

    Whoa cool info, thought I could insert some unrelated info, yet really worthwhile having a look……

  • http://www.martysmarketview.com/personal-financial-planner.htm Personal Financial Planner

    Investing for Beginners…

    [...] Wonderful info; thought we want to backlink on it. [...]…

  • http://www.squidoo.com/nanban-song-lyrics-irukaana-iduppirukkana Nanban movie song lyrics

    Tamil Song Lyrics…

    Latest Tamil Movie Song Lyrics…

  • http://excellentscrapbooking.com/story.php?title=idhazhin-oru-oram-moonu-cinema-lyrics http://cyanbookmarks.com/story.php?title=idhazhin-oru-oram-3-cinema-lyrics

    Tamil Song Lyrics…

    Get the Tamil Song Lyrics of tamil movies…

  • http://seobrisbaneseo.org/ seo brisbane

    Related Blogs…

    Here’s some related information …….

  • http://www.planchaelectrique.net/ plancha électrique

    Looking around…

    I love to look a bit around the vast internet, quite often I will just go to Digg and follow thru…

  • http://www.trampolineavecfilet.fr/ trampoline avec filet

    Looking around…

    I love to browse around the internet, often I will go to Digg and read and check stuff out…

  • http://creditcardconsolidation.com/ credit card debt consolidation

    You should check this out…

    [...] Wonderful story, reckoned we could combine a few unrelated data, nevertheless really worth taking a look, whoa did one learn about Mid East has got more problerms as well [...]……

  • http://www.debtconsolidation.com/ best debt consolidation programs

    Recent Blogroll Additions……

    [...]usually posts some very interesting stuff like this. If you’re new to this site[...]……

  • http://consolidatecreditcarddebt.com/ consolidate your debt

    Websites worth visiting…

    [...]here are some links to sites that we link to because we think they are worth visiting[...]……

  • http://www.creditcardhelp.net/credit-counseling-services.php credit counseling services

    Gems form the internet…

    [...]very few websites that happen to be detailed below, from our point of view are undoubtedly well worth checking out[...]……

  • http://www.barbecueelectrique.org/ barbecue electrique

    It is quite hard to find good help…

    I am really constantnly proclaiming that its difficult to get quality honest help, but here is…

  • http://www.decodeurtnt.org/ http://www.decodeurtnt.org/

    Useful and precise…

    Its difficult to find really informative and precise info but here I found…

  • http://www.tablesbasses.org/ tables basses

    Just Looking…

    When I was browsing yesterday I saw a excellent article concerning…

  • http://www.rasoirelectrique.org/ rasoir electrique

    Bing results…

    While searching Bing I found this page in the search results and I didn’t think it match…

  • http://www.montresfemmes.net/ montres femmes

    Weebly article…

    I saw a girl writing a lot about this on Tumblr and it linked right to…

  • http://www.sorbetiere.org/ sorbetiere

    News…

    I was reading the Yahoo news and I saw this really interesting topic…

  • http://www.casqueaudiosansfil.net/ casque audio sans fil

    News…

    I was reading slowly the Reddit news and info and I saw this really super interesting and super fresh information…

  • http://www.sacochehomme.org/ sacoche homme

    Bing results…

    While browsing a lot Bing and AOL I very much happily found this interesting page in the search results and I did think it would match…

  • http://www.trampolinepascher.net/ Michael

    Weebly article…

    I saw a nice girl talking in a good way about this interesting stuff on Diggg and it linked today right to…

  • http://www.ceramicwatches.org/white-ceramic-watches-for-women/ white ceramic watches for women

    Yahoo News…

    When reading a lot on Google and of course Bing for the latest news just right now I happily found this…

  • http://www.robotcuisine.org/ robot cuisine

    Useful and precise…

    It is incredibly super hard to find real honest and quality informative and precise fresh info but today about noon I happily found…

  • http://www.robotmenager.org/ robot menager

    It is really hard these days to find enough support…

    My friend is truly constantly but in a rash manner proclaiming that in all honesty that it is difficult to really easily procure some quality online support, but there is…

  • http://www.echelletelescopique.org/ echelle telescopique

    Weebly article…

    I saw a nice guy writing in a good way about this interesting stuff on Diggg and it linked today right to…

  • http://www.turbineaglace.net/ http://www.turbineaglace.net/

    Just Looking…

    When we were surfing very much this Monday we saw a very good long post about…

  • http://www.trampolineavecfilet.com/ trampoline avec filet

    Useful and precise…

    It is incredibly super difficult to find real honest and quality informative and precise fresh information but today about noon I happily found…

blog comments powered by Disqus
Get Adobe Flash playerPlugin by wpburn.com wordpress themes

......പൂതംക്കോടന്‍ ആയിച്ചാ‍ത്ത ഈ ബ്ലോഗിന്റെ ബര്‍ക്കത്ത്........