Subscribe

ജാതകം


നട്ടപ്പിരാന്തന്‍

1971 ലെ പഞ്ചവത്സര പദ്ധതിയിലാണ് ജോണും, മേരിയും എറണാകുളം ജില്ലയിലെ പിറവത്ത് വച്ച് മദര്‍ ബോര്‍ഡില്‍ സര്‍ക്യൂട്ട് വരച്ചത്. അസംബ്ലി അവിടെ വച്ച് നടന്നെങ്കിലും, മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് എന്ന സ്ഥലത്തു വച്ചാണ് 1972 മെയ് മാസം 20 ന് ഫൈനല്‍ പ്രൊഡക്ട് ഡെലിവറിയായതും, മാര്‍ക്കറ്റ് ചെയ്യപ്പെട്ടതും. അതിനാല്‍ “Made In Malabar” എന്നറിയപ്പെടാന്‍ ആഗ്രഹം.

മാലാഖയുടെ വിശുദ്ധിയും, മാടപ്രാവിന്റെ ഹൃദയവും ഉണ്ടെന്ന് തെറ്റിദ്ധരിച്ച്, കലാലയത്തില് വച്ചോരു ചുള്ളിപ്പെണ്ണ് എന്നെയൊന്ന് കൊത്തി അതും ഫെബ്രു. 14നു (നമ്മള്‍ അതു ഭാരതീവല്‍ക്കരിച്ചാല്‍ “ദ റിയല്‍ കാമദേവന്‍ ഡേ”) ജീവിതത്തിലെ ആദ്യത്തെ അവസാനത്തെയും കൊത്തല്‍ അതായിരുന്നു, അതിനാല്‍ തന്നെ ചുള്ളിയെ വിട്ടില്ല. 2000 ഡിസംബര്‍ 31ന് എല്ലാവരും പുതുവത്സരത്തെ വരവേല്‍ക്കുകയും, വെടിക്കെട്ട് കാണുകയും ചെയ്യുന്ന സമയത്ത് ഞാനും ജീവിതത്തിലെ ആദ്യത്തെ ഒരു വെടിക്കെട്ടിന് തീകൊളുത്തി. പിന്നെ വര്‍ഷങ്ങളായി നടത്തിയ വെടിക്കെട്ടില്‍ നിന്ന്……ഇസബെല്ല, ഗബ്രിയേല എന്ന് രണ്ട് പൂത്തിരികള്‍ മാത്രം ദൈവകൃപയാല്‍ ഞങ്ങള്‍ക്ക് ബാക്കിയായി കിട്ടി.

ഇപ്പൊഴത്തെ കാര്യം പറയുകയാണെങ്കില്‍, ജീവിതത്തിലെ പല പിരാന്തുകള്‍ക്കൊപ്പം, 4 വയറിന്റെ പിരാന്ത് മാറ്റാന്‍, കുറച്ച് മാസങ്ങളായി ഇപ്പോള്‍ ബഹ്‌റൈനില്‍ കുറ്റിയടിച്ചിരിക്കുന്നു. കുറ്റിപറിച്ച് പുതിയ മേച്ചില്‍ സ്ഥലങ്ങളില്‍ തേടുകയാണിപ്പോള്‍.

ചുരുക്കി പറഞ്ഞാല്‍, മാനസികമായും, ശാരീരികമായും, ഐ.എം.എഫ് പരമായും, എന്തിനു ലൈംഗികപരമായും പരമതൃപ്തന്‍…..

Contact : SAJU JOHN (saju.signature@gmail.com)

Comments are closed.

Get Adobe Flash playerPlugin by wpburn.com wordpress themes

......പൂതംക്കോടന്‍ ആയിച്ചാ‍ത്ത ഈ ബ്ലോഗിന്റെ ബര്‍ക്കത്ത്........