Subscribe

Archive for the ‘ഇഷ്ടങ്ങള്‍’

ഒറ്റവരിയിലെ മാന്ത്രികത

January 28, 2010 By: നട്ടപ്പിരാന്തന്‍ Category: ഇഷ്ടങ്ങള്‍

എന്തിലും മിതത്വം പാലിക്കുന്നവരെ നമ്മള്‍ സാധാരണ അംഗികരിക്കാറുണ്ട്, ഉദാഹരണത്തിന്, വാക്കില്‍, സംസാരത്തില്‍, എഴുത്തില്‍, പ്രസംഗത്തില്‍, പ്രവൃത്തിയില്‍ അങ്ങിനെ ഓരോ കര്‍മ്മമണ്ഡലത്തില്‍ മിതത്വം പാലിക്കുന്ന ഒത്തിരി സര്‍ഗ്ഗധനരാ‍യ അനേകം പേര്‍ നമ്മുടെ അറിവിലും, നമ്മുടെ കൊച്ച് കേരളത്തിലും ഉണ്ട്.

സാധാരണ കവികളെക്കുറിച്ച് പറയുന്നതെന്തെന്നാല്‍ അവര്‍ വാക്കുകളെ ആറ്റിക്കുറുക്കി കവിതയായി വിളമ്പുന്നുവെന്നതാണ്. അത് ഒരു വലിയ കഴിവുമാണ്.

എന്നാല്‍ തന്റെ ഒറ്റവരി കഥകളില്‍, പതിനായിരം വാക്കുകളുടെ ശക്തിയും, സത്തും ചേര്‍ത്തും പേര്‍ത്തുമെഴുതുന്ന ഒരു ബ്ലോഗര്‍ നമ്മുടെ ബൂലോകത്ത് ഉണ്ട്. ഒരു പക്ഷെ അത്തരം മാണിക്യങ്ങളെ കണ്ടാല്‍ അത് ബൂലോകരെ അറിയിക്കുക എന്നത് ഒരു ബ്ലോഗറുടെ കടമയായതിനാല്‍ അത്തരം ഒരു ബ്ലോഗറെ (മാ‍ര്‍ട്ടിന്‍ ടോം) ഞാന്‍ താഴെ പരിചയപ്പെടുത്തുന്നു.

ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോവുക. വാക്കുകളുടെ മാന്ത്രികത അനുഭവിക്കുക.

ഒറ്റവരി കഥകള്‍

Get Adobe Flash playerPlugin by wpburn.com wordpress themes

......പൂതംക്കോടന്‍ ആയിച്ചാ‍ത്ത ഈ ബ്ലോഗിന്റെ ബര്‍ക്കത്ത്........